തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുന്നതിനിടെയാണ് കയ്യേറ്റം. സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജി, കെ.യു.ഡബ്ല്യു.ജെ ഭാരവാഹി സുരേഷ് വെള്ളിമങ്കലം എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. പൊലിസില്‍ പരാതി നല്‍കിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു.
താന്‍ എടുത്ത ശ3ീരാം വെങ്കിട്ടരാമന്റേയും വഫയുടേയും ചിത്രം പൊലിസ് ഡിലീറ്റ് ചെയ്യിച്ചതായും ശിവജി വ്യക്തമാക്കി. അവരുടെ അനുമതി ഇല്ലാതെ എന്തിനാണ് ഫോട്ടോ എടുത്തതെന്ന് ചോദിച്ചായിരുന്നു നടപടി. ഐ.ഡി കാര്‍ഡ് ചോദിച്ചും മറ്റും പൊലിസ് തന്നെ പ്രശ്‌നങ്ങള്‍ വലുതാക്കിയതായും അവര്‍ ആരോപിക്കുന്നു.
കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിടുമ്ബോഴാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. ഇന്ന് പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസ് അടുത്ത മാസം 29 നു വീണ്ടും പരിഗണിക്കും.
