രമ്യ ഹരിദാസിന്റെ പോസ്റ്റിന് രൂക്ഷ മറുപടിയുമായി നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ രംഗത്ത്. ആ മീറ്റര്‍ ഒരെണ്ണം തനിക്ക് തരണമെന്നും പ്രതിപക്ഷ നേതാവിനും കുറച്ച് പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി. കോവിഡ് നിയമങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും ചില കോണ്‍ഗ്രസ് നേതാക്കളും ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചുവെന്ന ആരോപണം വലിയ വിവാദങ്ങള്‍ സൃഷ്ട്ടിച്ചിരിന്നു. ഈ വിഷയത്തെ ചൂണ്ടിക്കാട്ടിയാണ് പിവി അന്‍വര്‍ ആലത്തൂര്‍ എം.പിയെ ട്രോളിയത്.
അതേസമയം, പി വി അന്‍വര്‍ എംഎല്‍എ പ്രതിയായ ക്രഷര്‍ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് മഞ്ചേരി സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
