പ്രിയങ്കാ ഗാന്ധി അറസ്റ്റില്‍; ചുമത്തിയത് 144ാം വകുപ്പ് ലംഘിച്ചുവെന്ന കുറ്റം

ലഖ്‌നോ: യു പി പോലീസ് കരുതല്‍ തടങ്കലിലാക്കിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രിയങ്കക്കൊപ്പം മറ്റ് 11 പേരുടെയും അറസ്റ്റ് സിതാപുര്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 144ാം വകുപ്പ് ലംഘിച്ചുവെന്നാണ് പ്രിയങ്കക്കെതിരെ ചുമത്തിയ കുറ്റം. യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുജാര്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി വി ശ്രീനിവാസ്, എം എല്‍ സി. ദീപക് മിശ്ര തുടങ്ങിയവരെയും കരുതല്‍ തടങ്കലിലാക്കിയിരുന്നു.

കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച വാഹനമിടച്ച്‌ നാല് കര്‍ഷകര്‍ അടക്കം എട്ട് പേര്‍ മരിച്ച ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് പ്രിയങ്കയെ സിതാപുര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. നോട്ടീസോ എഫ് ഐ ആറോ ഇല്ലാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും കര്‍ഷകരെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഇപ്പോഴും പുറത്താണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *