12കാരിയെ പീഡിപ്പിക്കാന്‍ ശ്രമം : കെട്ടിട കരാറുകാരന്‍ പൊലീസ് പിടിയില്‍

വാടാനപ്പളളി: 12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെട്ടിട കരാറുകാരന്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശിയും ഗണേശമംഗലത്ത് താമസക്കാരനുമായ എള്ളുവിളൈ വീട്ടില്‍ നെല്‍സന്‍ (43) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ പതിവായി ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *