കൊയിലാണ്ടിയില്‍ എട്ട് വയസുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ എട്ട് വയസുകാരന്‍ മുങ്ങിമരിച്ചു. പുളിയഞ്ചേരി സ്വദേശി ഷാജിറിന്‍റെ മകന്‍ മുസമ്മിന്‍ ആണ് മരിച്ചത്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്, നാട്ടുകാര്‍ തെരച്ചില്‍ നടത്തി. തുടര്‍ന്ന്, പുഴയോരത്ത് അവശനിലയില്‍ ആണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *