‘എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി…’ ; പ്രസംഗത്തില്‍ വിശദീകരണവുമായി അബ്ദുല്ലക്കുട്ടി

ജിദ്ദ: ‘എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി…’

കേന്ദ്ര ഹജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുല്ലക്കുട്ടിയുടെ പ്രതികരണമാണിത്. ഹജ്ജിന് കൂടുതല്‍ ക്വാട്ട ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ ഷെയ്ഖിനെ വിളിച്ചു എന്ന പ്രസംഗത്തില്‍ അബ്ദുല്ലക്കുട്ടിയുടെ വിശദീകരണമാണിത.

ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ഇന്നലെ ജിദ്ദയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെ വ്യാപകമായി പ്രചരിച്ച തന്റെ പ്രസംഗത്തെ കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. പ്രസംഗത്തിനിടെ ബിജെപി നേതാവ് കൃഷ്ണദാസ് കുടിക്കാന്‍ വെള്ളം തന്നു. അതിനു ശേഷം കൈയീന്നു പോയിഅബ്ദുല്ലക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് അബ്ദുല്ലക്കുട്ടി നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തന്റെ പ്രസംഹം കട്ട് ചെയ്തു ചിലയാളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും പിന്നീടു ട്രോളായി മാറുകയും ചെയ്തു.

ആ പ്രസംഗത്തിന്റെ പല ഘട്ടങ്ങളിലും താന്‍ സൗദിയെ കുറിച്ചും ഇവിടത്തെ ഭരണാധികാരികള്‍ ചെയ്യുന്ന സഹായങ്ങളെ കുറിച്ചും പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *