നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും ഇൻഡിഗോ എയർലൈൻസ് കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നു . സൗദി അറേബ്യയിലേയ്ക്കാണ് ഇൻഡിഗോ കൊച്ചിയിൽ നിന്നും ഇപ്പോൾ കൂടുതൽ സർവീസുകൾ
ആരംഭിക്കുന്നത് . ജൂൺ 15 മുതൽ ജിദ്ദയിലേയ്ക്കും ദമാമിലേയ്ക്കുമാണ് നടത്തുന്നത് .രണ്ടിടത്തേയ്ക്കും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്ന് ഇൻഡിഗോ നിത്യേന പുതിയ സർവീസ് നടത്തുന്നത് . നിലവിൽ കൊച്ചിയിൽ
നിന്നും സൗദി എയർലൈൻസും എയർഇന്ത്യ എക്‌സ്പ്രസും സൗദിയിലേയ്ക്ക് സർവീസ്
നടത്തുന്നുണ്ട്.രണ്ട് വിമാനകമ്പനികളും കൂടി ആഴ്ചയിൽ 15 സർവീസുകളാണ്
നടത്തുന്നത്.ഇൻഡിഗോ കൂടി എത്തുന്നതോടെ കൊച്ചിയിൽ നിന്ന്
സൗദിയിലേയ്ക്കുള്ള സർവീസുകളുടെ എണ്ണം ആഴ്ചയിൽ 29 ആയി ഉയരും.ഇൻഡിഗോ പുതിയ സർവ്വീസുകൾ ആരംഭിക്കുന്നതോടെ സൗദിയിലേയ്ക്കുള്ള നേരിട്ടുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും
