തൃക്കാക്കരയില്‍ കോണ്‍​ഗ്രസ് ജയിച്ചാലും തോറ്റാലും എല്ലാവര്‍ക്കും ഉത്തരവാദിത്തം: രമേശ് ചെന്നിത്തല

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും കോണ്‍​ഗ്രസില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് രമേശ് ചെന്നിത്തല.

ജയിച്ചാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം, തോറ്റാല്‍ താന്‍ ഉത്തരവാദിത്തം ഏല്‍ക്കുമെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പ്രസ്‌താവന വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ ചെന്നിത്തലയുടെ പ്രതികരണം.

ഡിസിസി ജനറല്‍ സെക്രട്ടറി മുരളീധരനെ അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. എത്ര ഡിസിസി ജനറല്‍ സെക്രട്ടറിമാരുണ്ട്‌? അവരെയൊക്കെ ഞാന്‍ എന്തിന്‌ അറിയണം? – തൃക്കാക്കരയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ കോണ്‍ഗ്രസ്‌ വിട്ട്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിക്ക്‌ പിന്തുണ പ്രഖ്യാപിച്ചതി നെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ പ്രകോപതിനായാണ് രമേശ്‌ ചെന്നിത്തലയുടെ മറുപടി.

തൃക്കാക്കരയില്‍ പ്രചാരണം തുടങ്ങിയിട്ട്‌ രണ്ടു നേതാക്കള്‍ പാര്‍ടി വിട്ടല്ലോ എന്ന ചോദ്യത്തിന്‌ ഇടതുപക്ഷം കോണ്‍ഗ്രസില്‍ നിന്ന്‌ നേതാക്കളെ കാലുമാറ്റിക്കൊണ്ടുപോകുകയല്ലേ എന്നാണ്‌ മറുപടി പറഞ്ഞത്‌. പിണറായി വിജയന്‍ വന്നശേഷമുള്ള പുതിയ പ്രവണതയാണിതെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *