സിക രോഗം: കരിപ്പൂരില്‍ നിരീക്ഷണ സംവിധാനം

മലപ്പുറം: സിങ്കപ്പുരില്‍ സിക രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ രോഗ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അിറയിച്ചു.ഇതിന്റെ ഭാഗമായി സിങ്കപൂരില്‍ നിന്നോ രോഗബാധയുള്ള മറ്റുരാജ്യങ്ങളില്‍ നിന്നോ വരുന്നവരെ നിരീക്ഷിക്കുവാനുള്ള സൗകര്യങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തി. പ്രസ്തുത രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവന്നവര്‍ മൂന്ന് ആഴ്ചകാലത്തിനുള്ളില്‍ പനി തൊലിയില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ചെങ്കണ്ണ്, പേശികള്‍ക്കും സന്ധികള്‍ക്കും വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യ സഹായം തേടേണ്ടതാണ്. രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനവും നിലവിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അിറയിച്ചു. 0471- 2552506 എന്ന നമ്പറില്‍ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാന്‍ സാധിക്കും
സിക രോഗബാധയുണ്ടാകുന്നത് ഈഡിസ് കൊതുകകളുടെ കടിയിലൂടെയാണ്. ആയതിനാല്‍ കൊതുക് നശികരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം കൊതുകുകള്‍ പെറ്റു പെരുകുന്ന ഉറവിടങ്ങള്‍ നശിപ്പിക്കുക പരിസര ശുചിത്വം പാലിക്കുക കൊതുക് കടി ഏല്‍ ക്കാതിരിക്കുന്നതിനുള്ള മാര്‍ഗ ങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ കാര്യയങ്ങള്‍ പാലിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *