സംസ്ഥാന ‘ഭാഗ്യക്കുറി വകുപ്പ് നിര്‍മ്മല്‍ എന്ന പേരില്‍ ആരംഭിക്കുന്ന ദ്വൈവാര ഭാഗ്യക്കുറിയുടെ സംസ്ഥാനതല ടിക്കറ്റ് പ്രകാശനം ് (സെപ്റ്റംബര്‍20) ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30ന് പി.ആര്.ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ശുചിത്വ മിഷന് ഡയറക്ടര്‍ യു.വാസുകി ടിക്കറ്റ് ഏറ്റുവാങ്ങും. ശുചിത്വബോധത്തിലൂടെ ‘ഭാഗ്യജീവിതം എന്ന സന്ദേശവുമായി ആരംഭിക്കുന്ന ‘ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്ന വരുമാനം മാലിന്യമുക്ത കേരളം യാഥാര്‍ഥ്യമാക്കുന്നതിനാണ് വിനിയോഗിക്കുക. ആദ്യ നറുക്കെടുപ്പ് ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ച നടക്കും. തുടര്‍ന്ന് ഒന്നിടവിട്ട വെള്ളിയാഴ്ചകളില്‍ നിര്‍മല്‍ നറുക്കെടുക്കും. 100 രൂപ വിലയുള്ള ‘ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മൂന്ന് കോടി രൂപയാണ്
