രാഷ്ട്രീയമായി ഉമ തോമസ് ബിജെപി ഓഫീസില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പോയതിനെ കാണേണ്ടെന്ന് രമേശ് ചെന്നിത്തല

രാഷ്ട്രീയമായി ഉമ തോമസ് ബിജെപി ഓഫീസില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പോയതിനെ കാണേണ്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.

രാഷ്ട്രീയ പ്രേരിതമല്ല നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ആരോപണം. അതിജീവിതയെ അത്തരത്തില്‍ പ്രചാരണം നടത്തുന്നത് അപമാനിക്കുന്നതിന് തുല്ല്യമാണ്.

സര്‍ക്കാരിന്റെ ശ്രമം അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റി കേസ് വഴി തിരിച്ചുവിടാനാണ്. ആരും മുഖ്യമന്ത്രിയുടെ വാദം വിശ്വസിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പി ഓഫീസ് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ദുരൂഹ സന്ദര്‍ശന൦ ബി ജെ പി വോട്ടുകള്‍ യു ഡി എഫിന് മറിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ട് മറിക്കാന്‍ നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിക്കണമെന്ന ബി ജെ പി ഉപാധി നടപ്പിലാക്കുകയാണെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. ഉമാ തോമസ് ബി ജെ പി യുടെ തിരഞ്ഞെടുപ്പ് കമ്മിറ്റ ഓഫീസില്‍ എത്തിയത് കുമ്മനം രാജശേഖരന്‍ ഉള്ളപ്പോഴാണ്. ചെന്നിത്തല വ്യക്തമാക്കുന്നത് അതിനെ രാഷ്ട്രീയമായി കാണേണ്ടന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *