നാണം കെട്ട നേതാവ്’: സോഷ്യല്‍ മീഡിയയില്‍ വൈറലായി പിസി ജോര്‍ജിനെ കുറിച്ചുള്ള ശോഭ സുരേന്ദ്രന്റെ പ്രതികരണം

വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്ബോള്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പിസി ജോര്‍ജിനെക്കുറിച്ചുള്ള പഴയകാല പ്രതികരണം വൈറലാകുന്നു.

നാണം കെട്ട നേതാവ് എന്നാണ്, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വിഡിയോയില്‍ പിസിയെ കുറിച്ച്‌ ശോഭ സുരേന്ദ്രന്‍ പറയുന്നത്. പരമ ചെറ്റയെന്ന് പിസിയെ എല്ലാവരും ചേര്‍ന്ന് വിളിക്കേണ്ട ഗതികേട് ഉണ്ടാവരുതെന്നും ശോഭ സുരേന്ദ്രന്‍ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം, പ്രചരിക്കുന്ന വീഡിയോ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ് അന്ന് ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തിയത്. ഇന്ന് അതില്‍ ധാരാളം മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് വീഡിയോ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *