ആദിലാബാദ്-മുസ്്‌ലിം യുവാവിനെ വിവാഹം കഴിച്ചതിന് യുവതിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി.ആദിലാബാദിലെ 20 കാരിയാണ് കൊല്ലപ്പെട്ടത്.ദുരഭിമാനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പിതാവാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.പിതാവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
വര്‍ഷങ്ങളായി യുവതിയും യുവാവും പ്രണയത്തിലായിരുന്നു.ബന്ധുക്കളുടെ എതിര്‍പ്പ് വകവെക്കാതെ ഇരുവരും കഴിഞ്ഞ മാസം വിവാഹിതരായി.പിന്നീട് രണ്ടു പേരുടെയും വീട്ടുകാര്‍ തമ്മില്‍ പഞ്ചായത്ത് മേധാവിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിരുന്നു.ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ താല്‍കാലികമായി മാതാപിതാക്കളോടൊപ്പം വീട്ടിലേക്കയച്ചു.എന്നാല്‍ ഇന്നലെ യുവതിയെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. മകളെ താന്‍ കൊലപ്പെടുത്തിയെന്ന് പിതാവ് ഫോണില്‍ വിളിച്ച് പറഞ്ഞതായി പോലീസ് വ്യക്താക്കി.കഴിഞ്ഞ മാസം ഹൈദരാബാദില്‍ മുസ്്‌ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയിരുന്നു.
