ഇരുതലമൂരികളുമായി അഞ്ച് പേര്‍ പിടിയില്‍

നിലമ്പൂര്‍: രണ്ട് ഇരുതലമൂരികളുമായി അഞ്ച് പേരെ വനം വിജിലന്‍സ് വിഭാഗം പിടികൂടി.എളംങ്കൂര്‍ പുലത്ത് തച്ചുണ്ണി റോഡിലെ കെ എം അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായത്.തമിഴ്നാട് തിരുപ്പൂര്‍ സ്വേദശി രാജാ മുഹമ്മദ് (39) എളങ്കൂര്‍ മഞ്ഞപ്പറ്റ കിഴക്കേപ്പുറത്ത് സയ്യിദ് അബ്ദുള്‍കരീം (42),എടവണ്ണ പത്തപ്പിരിയം പാതാര്‍ക്കുന്ന് കമറുദ്ദീന്‍ (40),കാസര്‍ക്കോട് ചെങ്ങലകൊളക്കാടന്‍ ഹനീഫ മുഹമ്മദ് (46), ഇടനിലക്കാരനായ ആലപ്പുഴ ചേര്‍ത്തല എഴുപുന്ന പാണ്ടത്തുകാരി പി.വി ആനന്ദ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്ധവിശ്വാസത്തിന്റെ പേരിലുള്ള ഇടപാടിനായാണ് ഇവര്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇരുതല മൂരികളെ വാങ്ങിയത്.ലാഭത്തില്‍ വില്‍ക്കാനായിരുന്നു ശ്രമം.എളങ്കൂറിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിച്ചിരുന്നത്. രണ്ട് ലക്ഷം രൂപക്കാണ് ഇവയെ വാങ്ങിയത്. അഞ്ച് ലക്ഷം രൂപക്ക് മറിച്ച് വില്‍പ്പന നടത്താനുള്ള നീക്കത്തിനിടെയാണ് പിടിയിലായത്.പതികള്‍ ഉപയോഗിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *