ബസില്‍ 13കാരിക്ക് നേരെ പീഡനശ്രമം; യാത്രക്കാരന്‍ അറസ്റ്റില്‍

ഹരിപ്പാട്: അമ്മയോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന 13 വയസ്സുകാരിക്കുനേരെ പീഡനശ്രമം.സംഭവത്തില്‍ എറണാകുളം സ്വദേശിയായ ബിജുവിനെ(42) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തൃശൂര്‍ – കൊല്ലം സൂപ്പര്‍ഫാസ്റ്റില്‍ ആലപ്പുഴ വരെ ടിക്കറ്റെടുത്ത ബിജു അവിടെ ഇറങ്ങാതെ പിന്നീട് കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു. അമ്ബലപ്പുഴ കഴിഞ്ഞശേഷമാണ് ഉപദ്രവിക്കുന്നവിവരം കുട്ടി മാതാവിനോട് പറയുന്നത്. ഇതേ തുടര്‍ന്ന് ബസ് ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച്‌ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസിനുള്ളില്‍ കുട്ടി അമ്മയുടെ പിറകിലായിരുന്നു ഇരുന്നത്.

കുട്ടിയെ ഉപദ്രവിക്കുന്നതിനാണ് വീണ്ടും ഇയാള്‍ ദീര്‍ഘദൂരം ടിക്കറ്റ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. അമ്ബലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ഇയാളുടെ മൊഴിയെടുത്തശേഷം അമ്ബലപ്പുഴ പൊലീസിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *