തിരുവനന്തപുരം: പുതുചരിത്രമെഴുതി കേരളാ പത്ര പ്രവര്‍ത്തക യൂണിയന്. യൂണിയന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
തൃശൂര്‍ വീക്ഷണം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ എംവി വിനീതയാണ് കെയുഡബ്ല്യുജെ സംസ്ഥാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മത്സരിച്ച മാതൃഭൂമിയിലെ എംപി സൂര്യദാസിനെയാണ് വിനീത തോല്‍പ്പിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുചല്‍ മുന്നിട്ടു നിന്ന സുദ്യദാസിനെ മൂന്നിലൊന്നു വോട്ടുകള്‍ എണ്ണിയതോടെ വിനീത മറികടന്നു. പിന്നീട് ഒരുഘട്ടത്തില്‍ പോലും സുര്യദാസിന് മുന്നോട്ടു വരാനായില്ല.
ഒടുവില്‍ 78 വോട്ടുകള്‍ക്ക് വിനീത വിജയം ഉറപ്പിച്ചു. തൃശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടു വട്ടം വിജയിച്ച ചരിത്രം വിനീതയ്ക്കുണ്ട്. മികച്ച സംഘാടക കൂടിയാണ് വിനീത.
