തൃക്കാക്കരയില്‍ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പിടിയില്‍

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പൊലീസ് പിടിയില്‍. മരോട്ടിച്ചുവടിലെ സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിങ് ഓഫിസര്‍ പി. വര്‍ഗീസിനെയാണ് പിടികൂടിയത്. ഇയാള്‍ക്ക് പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫിസറെ ചുമതലപ്പെടുത്തിയത്.

പ്രിസൈഡിങ് ഓഫിസര്‍ മദ്യപിച്ചാണ് എത്തിയതെന്ന വോട്ടുചെയ്യാനെത്തിയവരുടെ പരാതിയിലാണ് പൊലീസ് നടപടി. ഇയാളെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. വര്‍ഗീസിനെതിരെ നടപടിയിലേക്ക് കടക്കും. വിഷയത്തില്‍ പൊലീസ് തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *