സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികള്‍ വീണ്ടും കൂടി; ഇന്ന് 1,370 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് (Covid 19)കേസുകളില്‍ ഇന്നും വര്‍ധനവ്. ഇന്ന് 1,370 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകള്‍ 6,129 ആയും വര്‍ധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്. 8.77 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

കഴിഞ്ഞ ദിവസം 1197 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലായിരുന്നു.

അതേസമയം, മുംബൈയിലും കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം നഗരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടത് 506 പുതിയ കോവിഡ് കേസുകളാണ്. ഫെബ്രുവരി മുതല്‍ കുറഞ്ഞുവന്ന കോവിഡ് നിരക്കാണിപ്പോള്‍ കുത്തനെ കൂടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *