തിരുവനന്തപുരം: ജനങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വലത് പക്ഷ നയങ്ങള്‍ക്ക് വിരുദ്ധമായി ജനങ്ങളെ ഒന്നിപ്പിക്കുന്ന ശ്രമങ്ങളാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങളിലാണ് കേരളം പ്രധാന ശ്രദ്ധ നല്‍കുന്നത്. സമഗ്രമായ വികസനമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. അത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പല സര്‍വേകളും രാജ്യത്ത് നടക്കുന്നുണ്ട്. എന്നാല്‍ കേരളവും സര്‍വെ നടത്തുന്നുണ്ട്. അതൊരിക്കലും ജനങ്ങളെ ഭിന്നിപ്പിക്കാനല്ല. പരമദരിദ്രരായ കുടുംബങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താനാണ് കേരളം സര്‍വെ നടത്തിയത്. ആ കുടുംബങ്ങളെ കണ്ടെത്തി. ഇനി തുടര്‍നടപടിയിലൂടെ ആ കുടുംബങ്ങളെ കൈപിടിച്ചുയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളെണ്ണി പറഞ്ഞുമായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന അജണ്ടയില്‍ നിന്നും വ്യത്യസ്തമായ നിലപാടുകളാണ് കേരളം സ്വീകരിക്കുന്നത്. വലത് പക്ഷത്തിന് കൃത്യമായ ബദല്‍ ഉണ്ടെന്ന് കേരളത്തിന് തെളിയിക്കാനായിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആഗോള ഉദാര വത്ക്കരണത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന ജന വിരുദ്ധ നടപടികള്‍ അതേ പോലെ നടപ്പാക്കാനാണ് അതംഗീകരിക്കുന്ന സംസ്ഥാനങ്ങള്‍ ചെയ്യുന്നത്. എന്നാലതില്‍ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കാമെന്ന് കേരളത്തിന് കാണിക്കാനായി.
ജനങ്ങള്‍ക്കെതിരായ നടപടികളാണ് വലത് പക്ഷം കേന്ദീകരിച്ചതെങ്കില്‍ ജനങ്ങള്‍ ആശ്വാസം നല്‍കുന്ന തീരുമാനങ്ങളാണ് ഇടത് പക്ഷം സ്വീകരിച്ചത്. അതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കരുതെന്ന് കേന്ദ്രത്തോട് ആദ്യം അഭ്യര്‍ത്ഥിക്കുന്നു. പിന്നോട്ടില്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നിടത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനം നടത്താന്‍ ഞങ്ങളെ ഏല്‍പ്പികുവെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നു. എന്നാല്‍ അതില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വരെ അതിന്റെ ഉദാഹരണമാണ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി വരെ സ്വകാര്യ മേഖലക്ക് നല്‍കാന്‍ കേന്ദ്രം ശ്രമിക്കുന്നു. കേന്ദ്രത്തിന്റേത് രണ്ട് നയമാണ്. ഒന്ന് പൊതുമേഖലാ സ്ഥാപനം തകര്‍ക്കുന്നു. രണ്ടാമത് പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിച്ച് തുടര്‍ന്ന് കൊണ്ടുപോകാന്‍ സംസ്ഥാനം ശ്രമിക്കുന്നു.
നിയമനങ്ങളില്‍ കേരളം ഏറെ മുന്നിലാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജീവനക്കാരെ എടുക്കാന്‍ തയ്യാറല്ല. കാരണം അനുമതിയില്ല. എന്നാല്‍ അതിനോട് സംസ്ഥാനത്തിന് യോജിപ്പില്ല. ആവശ്യമായ ജീവനക്കാരെ നിയമിക്കുകയെന്ന നിലപാടുമായാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കേരളം പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടെടുത്തു. മതനിരപേക്ഷത സംരക്ഷിക്കാനാണ് ഭരണഘടന ഉറപ്പ് നല്‍കുന്നത്. ഭരണ ഘടനാ വിരുുദ്ധമായി പരത്വം നിര്‍ണയിക്കാന്‍ ആര്‍ക്കും അധികാരമില്ല. അത്തരം പ്രസ്‌നം വരുമ്പോള്‍ ഭരണ ഘടനയാണ് മുന്നില്‍ നില്‍ക്കുന്നത്. അതിനനുസരിച്ചുള്ള തീരുമാനമാണ് സംസ്ഥാനം സ്വീകരിച്ചത്. ആ നിര്‍ണായക ഘട്ടത്തിലെല്ലാം സംസ്ഥാനം സ്വന്തം നിലപാടിലുറച്ച് നില്‍ക്കുകയാണ് ചെയ്തത്.
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഗിയ കലാപം നടത്താന്‍ ശ്രമം നടക്കുന്നുവെന്ന സര്‍വേകള്‍ നടന്നു കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. നമ്മളും ഇവിടെ സര്‍വേ നടത്തുന്നുണ്ട്. അത് ഏതെങ്കിലും രീതിയില്‍ ജനങ്ങളെ ചേരിതിരിക്കാനല്ല. നമ്മുടെ സമൂഹത്തില്‍ പരമ ദരിദ്രരായ കുടുംബങ്ങളുണ്ട് അവരേതൊക്കെയെന്ന് കണ്ടത്താനാണ് ആ സര്‍വേകള്‍. അവരെ തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിക്കുകയാണ്. ഈ തരത്തിലുള്ള ബദലുകള്‍ വലത് പക്ഷ ശക്തികളാഗ്രഹിക്കുന്നത് അതില്‍ നിന്നും വ്യത്യസ്ഥമായ നീക്കങ്ങളാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
