തിരുവനന്തപുരം: സ്കൂളുകളിലെ ഭക്ഷ്യവിഷബാധയില്‍ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംഭവങ്ങളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. ഈ വിഷയത്തില്‍ മന്ത്രി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം നാലിനാണ് യോഗം ചേരുക.
നേരത്തേ, കായംകുളം യുപി ടൗണ്‍ സ്കൂളിലും കൊട്ടാരക്കരയില്‍ അങ്കണവാടിയിലും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. വെള്ളിയാഴ്ച വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍നിന്നാണ് ഇരുസ്ഥലത്തും ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് ആരോപണം.
