ഇമ്രാന്‍ ഖാന് വധഭീഷണി: ഇസ്ലാമാബാദ് നഗരം അതീവ ജാഗ്രതയില്‍

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വധഭീഷണി നേരിടുന്നതിനെ തുടര്‍ന്ന് തലസ്ഥാന നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്.

നഗരത്തിലെ മുക്കിലും മൂലയിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.

ഇസ്ലാമാബാദ് നഗരത്തിലെ ബനി ഗാല എന്ന സ്ഥലത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാനായി ഇമ്രാന്‍ ഖാന്‍ ഇന്ന് എത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് നഗരത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇമ്രാന്‍ ഖാന് എന്തെങ്കിലും സംഭവിച്ചാല്‍ രൂക്ഷമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തന്റെ വധത്തിന് കളം ഒരുങ്ങുന്നതായി ഇമ്രാന്‍ഖാന്‍ തന്നെയാണ് പരസ്യമായി പ്രഖ്യാപിച്ചത്. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സുരക്ഷയും സൈന്യം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *