കല്‍പറ്റ ബൈപാസ് പ്രവൃത്തി ആറുമാസത്തിനകം തീര്‍ക്കണം -മന്ത്രി റിയാസ്

കല്‍പറ്റ-വാരാമ്ബറ്റ, ബീനാച്ചി-പനമരം റോഡുകള്‍ രണ്ടുമാസത്തിനകം തീര്‍ക്കണം •ബൈപാസ് പ്രവൃത്തി ആറുമാസത്തിനകം തീര്‍ത്തില്ലെങ്കില്‍ കരാറുകാരന്‍ കരിമ്ബട്ടികയില്‍

കല്‍പറ്റ: ജില്ലയിലെ സുപ്രധാന റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാകാതെ ഇഴയുന്നതിനെ തുടര്‍ന്ന് ജനം ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ.

മുഹമ്മദ് റിയാസിന്റെ ഇടപെടല്‍.

ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ അടിയന്തരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന പൊതുമരാമത്ത് വ

കുപ്പുമായി ബന്ധപ്പെട്ട ജില്ല അടിസ്ഥാന സൗകര്യ ഏകോപന സമിതി യോഗത്തില്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. വിവിധ കാരണങ്ങളാല്‍ പ്രവൃത്തികളില്‍ പുരോഗതിയില്ലാത്ത ബീനാച്ചി-പനമരം റോഡ്, കല്‍പറ്റ ബൈപാസ്, മേപ്പാടി-ചൂരല്‍മല റോഡ്, കല്‍പറ്റ-വാരാമ്ബറ്റ റോഡ്, എസ്.എച്ച്‌-പത്താംമൈല്‍ റോഡ് എന്നിവയുടെ കാര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. ജില്ല ആസ്ഥാനത്തെ ഏറ്റവും പ്രധാന റോഡായ കല്‍പറ്റ ബൈപാസ് നവീകരണം ആറുമാസത്തിനകം പൂര്‍ത്തീകരിക്കാനും ഇല്ലെങ്കില്‍ പ്രവൃത്തി റദ്ദാക്കി കരാറുകാരനെ കരിമ്ബട്ടികയില്‍ പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി. പൊട്ടിപ്പൊളിഞ്ഞ ബൈപാസ് രണ്ടാഴ്ചക്കകം ഗതാഗത യോഗ്യമാക്കണം. ഇല്ലെങ്കില്‍ ഡി.എം ആക്‌ട് പ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കും. കല്‍പറ്റ-വാരാമ്ബറ്റ റോഡ് ജൂലൈ 30നകവും പനമരം-ബീനാച്ചി റോഡ് രണ്ടുമാസത്തിനകവും പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ ടെര്‍മിനേഷന്‍ ഉള്‍പ്പെടെ കരാറുകാര്‍ക്കെതിരെ ചട്ടപ്രകാരം നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *