കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തി.
നഗരത്തിലെ ജനവാസ മേഖലയിലാണ് കാട്ടുപന്നികളെത്തിയത്. രണ്ടു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കോട്ടൂളിയില്‍ ഞായറാഴ്ച രാത്രി ഒമ്ബതോടെയാണ് കാട്ടുപന്നികളെ കൊന്നത്. മീന്പാലകുന്ന് മേഖലയിലാണ് രാത്രി ഏഴു പന്നികള്‍ കൂട്ടമായെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടര്‍ന്ന് സി.എം. ബാലന് കച്ചേരി, ഫോറസ്റ്റ് വാച്ചര്‍ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി രണ്ട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.
മറ്റു കാട്ടുപന്നികള്‍ ഓടിരക്ഷപ്പെട്ടു. പത്തുദിവസംമുമ്ബ് കളോളി ശ്രീജിത്തിനെ രാത്രി കാട്ടുന്നിക്കൂട്ടം ആക്രമിച്ചിരുന്നു. അദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.
