ഹോം വര്‍ക്ക് ചെയ്തില്ല: അഞ്ചുവയസുകാരിയെ കൈയ്യും കാലും കെട്ടി ചൂട്ടുപൊള്ളുന്ന മേല്‍ക്കൂരയിലിട്ടു

ന്യൂഡല്‍ഹി: ഹോം വര്‍ക്ക് ചെയ്യാത്തതിന് ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയായ മകളെ കൈയ്യും കാലും കെട്ടി ടെറസിലിട്ടു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു ഇതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹോം വര്‍ക്ക് പൂര്‍ത്തിയാക്കാത്തതിന് കുട്ടിയുടെ അമ്മ ശിക്ഷിച്ചതാണ് ഇതെന്ന് കണ്ടെത്തിയിരുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ കുടുംബത്തെ കണ്ടെത്താനുള്ള അന്വേഷണം ഡല്‍ഹി പോലീസ് തുടങ്ങുകയായിരുന്നു. അന്വേഷണത്തില്‍ വീഡിയോ ഡല്‍ഹിയിലെ കരവാല്‍ നഗര്‍ പ്രദേശത്തുനിന്നുള്ളതാണെന്ന് ആദ്യം പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, സംഭവവുമായി ബന്ധപ്പെട്ട ആരേയും പോലീസിന് അവിടെ നിന്ന് കണ്ടെത്താനായില്ല.
പിന്നീട്, നടത്തിയ അന്വേഷണത്തില്‍ തുക്മിര്‍പൂരിലെ ഖജൂരി ഖാസ് പ്രദേശത്ത് നിന്നുള്ള വീഡിയോ ആണെന്ന് മനസ്സിലാക്കുകയായിരുന്നു. പിന്നീട്, പോലീസ് യുവതിയെ ചോദ്യം ചെയ്തപ്പോള്‍ സ്‌കൂള്‍ ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന് മകളെ ‘5 7 മിനിറ്റ് മാത്രം’ ശിക്ഷിക്കുകയായിരുന്നുവെന്നും പിന്നീട് കുട്ടിയെ താഴെയിറക്കുകയും ചെയ്തതായും പോലീസിനോട് പറഞ്ഞു.
25 സെക്കന്റ് മാത്രം നീണ്ടു നിന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. അയല്‍വാസിയായ ഒരു സ്ത്രീയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കുള്ള കടുത്ത ചൂടുള്ള സമയത്താണ് ഇത്തരത്തില്‍ നടപടിയുണ്ടായിരിക്കുന്നത് എന്ന് പറയുന്നുണ്ട്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഉചിതമായ നടപടി സ്വീകരിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു.
വീഡിയോ ആദ്യമായി ഒരു ട്വീറ്റില്‍ ഓണ്‍ലൈനില്‍ വന്നപ്പോള്‍, ഉത്തരവാദികളായവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്, യുവതിയെ ശിക്ഷിക്കുന്നത് ശരിക്കും കുട്ടിയുടെ അമ്മയാണെന്ന് പിന്നീട് വ്യക്തമായപ്പോള്‍, പലരും മനുഷ്യത്വമില്ലായ്മയില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയായിരുന്നു. പിന്നീട്, സ്ത്രീയെയും ഉപദേശിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *