മകളെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍

ചാവക്കാട്: മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ചാവക്കാട് സ്വദേശിയായ 45കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകള്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ഥിനി സ്കൂളില്‍ അധ്യാപകരോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനിയില്‍നിന്ന് മൊഴിയെടുത്ത് വിവരം ചാവക്കാട് പൊലീസിന് കൈമാറിയതിനെത്തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *