വിമാനത്തില്‍ പ്രതിഷേധിച്ചത് അപക്വമായ തീരുമാനം : കെ സുരേന്ദ്രന്‍

വിമാനത്തില്‍ പ്രതിഷേധിച്ചത് അപക്വമായ തീരുമാനമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

സിപിഐഎമ്മിനെ സഹായിക്കാനുള്ള നടപടിയാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്. കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള സംഘര്‍ഷമായി പ്രതിഷേധങ്ങളെ മാറ്റാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പാലക്കാട് പറഞ്ഞു.

അതേസമയം യൂത്ത് കോണ്‍ഗ്രസിലെ ചില ഘടകങ്ങള്‍ അറിഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രിക്ക്‌ നേരെ അക്രമം നടത്തിയത് എന്ന് യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയത് കേരളാ പൊലീസിന് നാണക്കേടാണെന്ന് ഷാഫി പറമ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച ഫര്‍സീന്‍ മജീദ് കെ സുധാകരന്റെ ക്രിമിനല്‍ കാര്യസ്ഥന്‍; എം വി ജയരാജന്‍

ക്രിമിനല്‍ രാജാവായ കെ സുധാകരന്റെ ക്രിമിനല്‍ കാര്യസ്ഥനാണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച ഫര്‍സീന്‍ മജീദെന്ന് എം വി ജയരാജന്‍.രണ്ട് വധശ്രമം ഉള്‍പ്പെടെ 19 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അധ്യാപകനായ ഫര്‍സീന്‍ മജീദെന്നും എം വി ജയരാജന്‍ പറഞ്ഞു.കണ്ണൂരില്‍ സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ച്‌ കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി.

സ്ഥിരം കുറ്റവാളിയാണ് മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച ഫര്‍സീന്‍ മജീദെന്ന് എം വി ജയരാജന്‍ പറഞ്ഞു.മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം.ഭീകരന്‍മാരെ തോല്‍പ്പിക്കും വിധമാണ് കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ പ്രവര്‍ത്തിച്ചത്.വധശ്രമം ഇള്‍പ്പെടെ 19 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഫര്‍സീന്‍ മജീദിനെ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ അയച്ചതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു.

അതേസമയം, കണ്ണൂരില്‍ കോണ്‍ഗ്രസ്സ് ഓഫീസുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ സി പി ഐ എമ്മിന് ബന്ധമില്ല.കണ്ണൂര്‍ ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തന്നെയാണ്.അക്രമത്തെ പ്രോത്സാഹാപ്പിക്കില്ലെന്നും സമാധാനപരമായ പ്രതിഷേധം നടത്താനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശമെന്നും എം വി ജയരാജന്‍ പറഞ്ഞു.

കണ്ണൂരിലെ ഡിസിസി ഓഫീസിന് കല്ലെറിഞ്ഞവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം പരാതി നല്‍കിയിട്ടുണ്ട്.സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ച്‌ കലാപം ഉണ്ടാക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നും എം വി ജയരാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *