വിദ്യാര്‍ഥിനികളെ ഉപയോഗിച്ച്‌ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്: പ്രധാനികള്‍ കൊല്ലത്ത് പിടിയില്‍

വിദ്യാര്‍ഥിനികളെ ഉപയോഗിച്ച്‌ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാനികള്‍ കൊല്ലത്ത് പിടിയില്‍.

ശൂരനാട് സ്വദേശി അനീഷ്, കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരെ കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ഉപയോഗിച്ചാണ് അനീഷും വൈശാഖും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്.

പിടിയിലാകുന്‌പോഴും ഇവരുടെ കൈവശം 72 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. വലിയ അളവില്‍ ലഹരി മരുന്നുകള്‍ എത്തിച്ച്‌ കൊല്ലം ജില്ലയില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ അനീഷും വൈശാഖും. ഒരാഴ്ച്ചക്കിടയില്‍ കരുനാഗപ്പള്ളിയില്‍ മാത്രം എംഡിഎംഎ കടത്തു സംഘത്തിലെ എട്ടു പേരാണ് പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബെംഗളൂരിവില്‍ പോയാണ് സംഘത്തിലെ പ്രധാനികളായ രണ്ടു പേരെ പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *