വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; സീനിയര്‍ ഡോക്ടര്‍മാര്‍ വീട്ടില്‍, രോഗിയെ പരിചരിച്ചത് പിജി വിദ്യാര്‍ഥികളെന്നു റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവയ്ക്കല്‍ വൈകിയതിനു പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ചകള്‍ വ്യക്തമാക്കി ആരോഗ്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതു മുതല്‍ സീനിയര്‍ ഡോക്ടര്‍മാരുടെ സാന്നിധ്യം ആവശ്യമാണെന്ന പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശം.
രോഗിയെ തുടക്കം മുതല്‍ പിജി വിദ്യാര്‍ഥികള്‍ മാത്രമാണു പരിചരിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്ന നെഫ്രോളജി വിഭാഗം മേധാവി പകരം ചുമതല ആരെയും ഏല്‍പിച്ചില്ലെന്നതും വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി പിറ്റേന്ന് റിട്ട. ഐടിഐ ഇന്‍സ്ട്രക്ടര്‍ ജി.സുരേഷ് കുമാര്‍ മരിച്ച സംഭവത്തിലാണു റിപ്പോര്‍ട്ട്.
ഞായറാഴ്ച മൂന്നരയോടെ ആശുപത്രിയിലെത്തിച്ച സുരേഷ് കുമാറിനെ ഡയാലിസിസിനു വിധേയമാക്കി. ഇതു 4 മണിക്കൂറോളം നീളുമെന്ന് അറിയാവുന്ന സീനിയര്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്കു തൊട്ടുമുന്‍പ് എത്താമെന്നു കരുതി വീടുകളിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *