ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് കെ എന്‍ എ ഖാദര്‍. മുസ്ലീം ലീഗ് നേതൃത്വത്തിന് കെ എന്‍ എ ഖാദര്‍ വിശദീകരണം നല്‍കി.
കെ എന്‍ എ ഖാദറിനെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് വിവരം. ഉടന്‍ ചേരുന്ന ലീഗ് നേതൃയോഗത്തില്‍ തീരുമാനം ഉണ്ടാകും.
കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലും പങ്കെടുക്കുകയും ആര്‍എസ്‌എസ് നേതാക്കളില്‍ നിന്ന് ആദരം ഏറ്റുവാങ്ങുകയും ചെയ്ത കെഎന്‍എ ഖാദറിന്റെ നടപടി പാര്‍ട്ടി നയത്തിന്റെ കടുത്ത ലംഘനമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ വികാരം. മതസൗഹാര്‍ദ്ദ പരിപാടികളിലും സാംസ്‌കാരിക സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിന് പാര്‍ട്ടി എതിരല്ല. എന്നാല്‍ ആര്‍എസ് എസ് നേതൃത്വം നല്‍കുന്ന സ്ഥാപനത്തില്‍ അതിഥിയായെത്തുകയും ആദരമേറ്റുവാങ്ങുകയും ചെയ്ത നടപടി ലീഗിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് ഖാദറിനോട് നേതൃത്വം വിശദീകരണം തേടിയത്.
