പക്ഷാഘാതമുണ്ടായി അവശതയിലായ മലയാളിയെ നാട്ടിലെത്തിച്ചു

റി​യാ​ദ്: പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട്​ ത​ള​ര്‍​ന്ന മ​ല​യാ​ളി യു​വാ​വി​നെ റി​യാ​ദി​ല്‍​നി​ന്ന്​ സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​ര്‍ നാ​ട്ടി​ലെ​ത്തി​ച്ചു.

പാ​ല​ക്കാ​ട് പ​ട്ടാ​മ്ബി സ്വ​ദേ​ശി ഭാ​സ്ക​ര​ന്‍ രാ​മ​ന്‍ നാ​യ​രെ​യാ​ണ്​ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ​യും ഇ​ട​പെ​ട​ലി​ല്‍ തു​ട​ര്‍​ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ല​യ​ച്ച​ത്. 24 വ​ര്‍​ഷ​ത്തോ​ള​മാ​യി റി​യാ​ദി​ല്‍ അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഭാ​സ്ക​ര​ന്‍. സ്പോ​ണ്‍​സ​ര്‍ ‘ഹു​റൂ​ബ്’ കേ​സി​ലാ​ക്കി​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി നാ​ട്ടി​ല്‍ പോ​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ല്‍ പോ​കു​ന്ന​തി​നു​ള്ള രേ​ഖ​ക​ള്‍ ശ​രി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ​ക്ഷാ​ഘാ​ത​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് ശു​മൈ​സി കി​ങ്​ ഖാ​ലി​ദ് മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ച്‌ ര​ണ്ടു​ മാ​സ​ത്തോ​ളം ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ മാ​റ്റം ഇ​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടി​ല്‍​നി​ന്ന് ബ​ന്ധു​ക്ക​ള്‍ കേ​ര​ള പ്ര​വാ​സി സം​ഘം മു​ഖേ​ന കേ​ളി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​ളി​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യെ ബ​ന്ധ​പ്പെ​ടു​ക​യും അ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഭാ​സ്ക​ര​ന്റെ ഹു​റൂ​ബ് നീ​ക്കി എ​ക്സി​റ്റ് വി​സ നേ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്​​തു.

അ​പ്പോ​ഴാ​ണ്​ മ​റ്റൊ​രു നി​യ​മ​ക്കു​രു​ക്കു​കൂ​ടി ശ്ര​ദ്ധ​യി​ല്‍​പെ​ടു​ന്ന​ത്. കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശ​ന​വി​സ​യി​ല്‍ കൊ​ണ്ടു​വ​ന്ന്, സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ തി​രി​ച്ച​യ​ക്കാ​തി​രു​ന്ന​തി​​ന്റെ പി​ഴ​യും നി​യ​മ​പ്ര​ശ്​​ന​വു​മാ​ണ്​ ബാ​ക്കി കി​ട​ന്ന​ത്. 11,000 റി​യാ​ലി​ന്റെ പി​ഴ​യാ​ണ്​ അ​ട​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശ്ര​മം​മൂ​ലം ഈ ​പി​ഴ​ത്തു​ക​യും ര​ണ്ടു​ വ​ര്‍​ഷ​ത്തെ ഇ​ഖാ​മ​യു​ടെ ഫീ​സും അ​തി​​ന്റെ പി​ഴ​യും ലെ​വി​യും സൗ​ദി അ​ധി​കൃ​ത​ര്‍ ഒ​ഴി​വാ​ക്കി ന​ല്‍​കു​ക​യും തു​ട​ര്‍​ന്ന് ആ​വ​ശ്യ​മാ​യ യാ​ത്രാ​രേ​ഖ​ക​ള്‍ ശ​രി​യാ​ക്കു​ക​യും ചെ​യ്തു. സ്ട്ര​ക്ച്ച​ര്‍ സം​വി​ധാ​ന​ത്തോ​ടെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള പൂ​ര്‍​ണ​മാ​യ ചെ​ല​വും എം​ബ​സി വ​ഹി​ക്കാ​ന്‍ ത​യാ​റാ​യി. ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടി​ലെ​ത്തി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ഭാ​സ്ക​ര​ന്​ സ​ഹാ​യി​യാ​യി ഒ​പ്പം പോ​യി. ഭാ​സ്ക​ര​ന്റെ സ​ഹോ​ദ​ര​ങ്ങ​ളും കേ​ര​ള പ്ര​വാ​സി സം​ഘം പ​ട്ടാ​മ്ബി ഏ​രി​യ പ്ര​സി​ഡ​ന്റും ചേ​ര്‍​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച്‌ തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി തൃ​ശൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *