ഇവര്‍ ഇസ്‍ലാം മതവിശ്വാസികളല്ല, ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍; ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതികരിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

ജയ്പൂര്‍: ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതികരണവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഉദയ്പൂര്‍ കൊലപാതകം നടത്തിയവര്‍ ഇസ്ലാം മത വിശ്വാസികളല്ല, മറിച്ച്‌ ഇസ്ലാമിസ്റ്റ് തീവ്രവാദികളാണെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരാളെ നിഷ്ഠുരം കൊല്ലുകയും അത് വലിയ അഭിമാനമെന്നോണം വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഭീകരവാദമാണ്. രാജസ്ഥാന്‍ ​​പൊലീസിന്റെ പെട്ടന്നുള്ള ഇടപെടലില്‍ പ്രതികളെ പിടിക്കാനായെങ്കിലും, ഇവരെ അധികകാലം തീറ്റിപോറ്റാതെ പരമാവധി ശിക്ഷ പെട്ടന്ന് തന്നെ നടപ്പിലാക്കാന്‍ രാജ്യത്തെ നിയമവ്യവസ്ഥക്ക് കഴിയണം.

ഇവരുടെ പുറകിലുള്ള സകലവരേയും, മറ്റുബന്ധങ്ങളും പുറത്ത് കൊണ്ടു വരണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *