യുവതിയെ ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്തു, മര്‍ദിച്ച് ഗര്‍ഭം അലസിപ്പിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നാല് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ പ്രതികള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും, ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ജനുവരിയിലാണ് പീഡിപ്പിക്കപ്പെട്ടതെന്ന് 24 കാരി ദേവ്ബന്ദ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ തനിച്ചായിരുന്നപ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന യുവാവ് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പരാതി നല്‍കിയാല്‍ മാതാപിതാക്കളെ കൊല്ലുമെന്നും വീഡിയോ വൈറലാക്കുമെന്നും ഭീഷണിപ്പെടുത്തി.
യുവാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തുടരുകയാണെന്ന് യുവതി ആരോപിച്ചു. ദേവ്ബന്ദിലെ ഒരു അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി തന്നെ ബന്ദിയാക്കി. പിന്നീട് 2530 വയസ്സ് പ്രായമുള്ള മറ്റ് മൂന്ന് പുരുഷന്മാര്‍ കൂട്ടബലാത്സംഗം ചെയ്തു. ഗര്‍ഭിണിയായപ്പോള്‍ പ്രതികള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് യുവതി പറയുന്നു.
ജൂണ്‍ 25 നാണ് പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടില്‍ എത്തുന്നത്. 26ന് പ്രതികള്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഗര്‍ഭം അലസല്‍ ഉണ്ടായതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തി വരികയാണെന്നും, ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *