എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഇരുമ്ബ് ദണ്ഡിനടിച്ച മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

കല്‍പ്പറ്റ : വയനാട്ടില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഇരുമ്ബ് ദണ്ഡിനടിച്ച മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍ .

സംഭവത്തില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി കമറുദ്ദീനെ പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതി കമറുദ്ദീനെ റിമാന്‍ഡ് ചെയ്തു.

പരിക്കേറ്റ യുവതി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. നിയമപരമായി പിരിഞ്ഞു കഴിയുകയായിരുന്നു ഇരുവരും. കോടതി നിര്‍ദേശപ്രകാരം ആഴ്ചയില്‍ ഒരു ദിവസം കുട്ടിയെ കാണാന്‍ പ്രതിക്ക് അനുമതി ഉണ്ടായിരുന്നു.

കുട്ടിയെ വിദേശത്തെ ബന്ധുക്കളുടെ അടുത്തേക്ക് അയക്കാന്‍ യുവതി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണം. വാടകവീട്ടില്‍ താമസിക്കുന്ന യുവതിയെ വീടിന്‌ സമീപം ഒളിച്ചു നിന്ന കമറുദ്ദീന്‍ ഇരുമ്ബ് ദണ്ഡ് കൊണ്ട് തലയ്ക്ക്‌ അടിക്കുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *