സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു; പവന് 200 രൂപയുടെ വര്‍ധനവ്

സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചത്.

ശനിയാഴ്ച രണ്ട് തവണയാണ് സ്വര്‍ണവില പരിഷ്‌കരിച്ചത്. രാവിലെ 320 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ ഉച്ചയായപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 38,400 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 25 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4800 രൂപയാണ്. ശനിയാഴ്ച രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ഉച്ചയ്ക്ക് 25 രൂപ കുറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാള്‍മാര്‍ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ ഇപ്പോഴും തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *