ജി​ദ്ദ ദ​അ​വാ കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ക​ലു​ഷി​ത​മാ​യ സ​മ​കാ​ലി​ക പ​രി​സ​ര​ങ്ങ​ളി​ല്‍ വി​ശ്വാ​സി​ക​ള്‍ ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് ന​ന്ദി​കാ​ണി​ച്ച്‌ ന​ന്മ​ക​ള്‍ കൊ​യ്തെ​ടു​ക്കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളി​ല്‍ മു​ഴു​ക​ണ​മെ​ന്നും യ​ഥാ​ര്‍​ഥ വി​ജ​യ​ത്തി​നു​ള്ള ഏ​ക​മാ​ര്‍​ഗം അ​തു​മാ​ത്ര​മാ​ണെ​ന്നും പ്ര​മു​ഖ പ​ണ്ഡി​ത​ന്‍ ഹം​സ​ക്കു​ട്ടി സ​ല​ഫി ഉ​ദ്ബോ​ധി​പ്പി​ച്ചു.

ജി​ദ്ദ ദ​അ​വാ കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ത​സ്‌​ഫി​യ 2022’ വൈ​ജ്ഞാ​നി​ക സം​ഗ​മ​ത്തി​ല്‍ ‘ആ​ത്മ​സം​സ്‌​ക​ര​ണ ചി​ന്ത​ക​ള്‍’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ശ്വാ​സി​ക​ള്‍ മ​റ്റു​ള്ള​വ​രി​ലേ​ക്ക് ന​ന്മ​ക​ള്‍ പ്ര​സ​രി​പ്പി​ക്കു​ന്ന വി​ള​ക്കു​മാ​ട​ങ്ങ​ളാ​വ​ണം. അ​തി​ന് വി​ശു​ദ്ധ ഖു​ര്‍​ആ​നും സു​ന്ന​ത്തും ച​ര്യ​യാ​ക്കി​യു​ള്ള ജീ​വി​ത​ക്ര​മം ചി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *