KSRTC ബസില്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ വിദ്യാര്‍ത്ഥിനി കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ചു

കൊച്ചി: KSRTC ബസില്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ച്‌ വിദ്യാര്‍ത്ഥിനി.

നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിനിയാണ് ബസ്സില്‍ ശല്യം ചെയ്തയാളെ കൈയ്യോടെ പൊലീസിനെ ഏല്‍പ്പിച്ചത്.

അടിമാലി ചാറ്റുപാറ സ്വദേശിയായ അരുണാണ് പോലീസ് പിടിയിലായത്. നെടുങ്കണ്ടം – എറണാകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസ്സില്‍ ഇന്ന് രാവിലെയാണ് സംഭവം. കോളേജിലേക്ക് പോകാനാണ് വിദ്യാര്‍ത്ഥിനി ബസ്സില്‍ കയറിയത്. യാത്രയ്ക്കിട‌യില്‍ പെണ്‍കുട്ടി ഉറങ്ങിപ്പോയി.

ഈ സമയത്ത് അടിമാലി ചാറ്റുപാറയില്‍ നിന്നും കയറിയ യുവാവ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. യുവാവിന്റെ പെരുമാറ്റം തുടര്‍ന്നതോടെ പെണ്‍കുട്ടി തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വഴി മെസ്സേജ് അയച്ചു.

ഊന്നുകല്‍ എസ്.ഐ. ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ലൈഗികാതിക്രമം നടത്തിയ യുവാവിനെ നന്നായി കൈകാര്യം ചെയ്ത ശേഷമാണ് പെണ്‍കുട്ടി പൊലീസിന് കൈമാറിയത്.

അടിമാലി ചാറ്റുപാറ സ്വദേശി കല്ലുവേലിക്കുഴിയില്‍ അരുണ്‍ ആണ് പോലീസ് പിടിയിലായത്. അവസരോചിതമായി ഇടപെട്ട വിദ്യാര്‍ത്ഥിനിയെ പൊലീസ് അഭിനന്ദിച്ചു. അതേസമയം, പെണ്‍കുട്ടിക്ക് പരാതി ഇല്ലാത്തതിനാല്‍ യുവാവിനെ താക്കീത് ചെയ്ത് വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *