കൊച്ചി: മുസ്ലിം സ്ത്രീകള്‍ക്ക് കുട്ടികളുടെ സ്വത്തിന്റെ രക്ഷകര്‍തൃത്വം വഹിക്കാന്‍ അവകാശമുണ്ടോയെന്ന കാര്യം തുല്യാവകാശ നിയമം കൊണ്ട് വിലയിരുത്തല്‍ സാധ്യമല്ലെന്ന് ഹൈക്കോടതി.
മാതാവിന് മക്കളുടെ സ്വത്ത് സംരക്ഷണത്തിന്റെ ചുമതലക്കാരിയാകുന്നതിന് വിലക്കുണ്ടെന്നോ ഇല്ലെന്നോ ഖുര്‍ആനിലോ ഹദീസിലോ പ്രത്യേകിച്ച് പരാമര്‍ശമില്ല.അതിനാല്‍ രണ്ട് നിലയിലും വ്യാഖ്യാനിക്കാമെന്നും ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
പിന്തുടര്ച്ചാവകാശം പോലുള്ള പൊതു കാര്യങ്ങളില്‍ മതത്തിന്റെറ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ പാടില്ലെന്നിരിക്കെ രക്ഷകര്‍തൃത്വത്തിന്റെ കാര്യത്തിലും സമാനമായ രീതിയാണ് വേണ്ടതെന്ന് കോടതി വിലയിരുത്തി.
