ആ​ബെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി

ടോ​ക്കി​യോ: ഷി​ന്‍​സോ ആ​ബെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ദ.

ആ​ബെ​യ്ക്കാ​യി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​പ​ക​ട​ത്തെ അ​തി​ജീ​വി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കി​ഷി​ദ പ​റ​ഞ്ഞു.

ആ​ബെ​യ്ക്ക് മ​തി​യാ​യ സു​ര​ക്ഷ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വി​ശ്വ​സി​ക്കാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. പ​ക്ഷേ അ​ത് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. എ​ല്ലാ കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളോ​ടും ടോ​ക്കി​യോ​യി​ലേ​ക്ക് മ​ട​ങ്ങാ​നും കി​ഷി​ദ ആ​വ​ശ്യ​പ്പെ​ടു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഷെ​ഡ്യൂ​ളി​നെ​ക്കു​റി​ച്ചൊ​ന്നും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ബെ​യ്ക്കു നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണം ന​യ നി​ര്‍​വ​ഹ​ണ​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ച്‌ സം​സാ​രി​ക്കേ​ണ്ട സ​മ​യ​മ​ല്ല ഇ​ത്. ആ​ക്ര​മ​ണം പ്രാ​കൃ​ത​വും ദു​രു​ദ്ദേ​ശ്യ​പ​ര​വു​മാ​ണ്, ഇ​ത് സ​ഹി​ക്കാ​നാ​വി​ല്ല. ത​ങ്ങ​ളാ​ല്‍ ക​ഴി​യു​ന്ന​തെ​ല്ലാം ഞ​ങ്ങ​ള്‍ ചെ​യ്യും.

ആ​ബെ​യെ ര​ക്ഷി​ക്കാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ക​യാ​ണ്. ആക്രമണത്തെ ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ അ​പ​ല​പി​ക്കു​ക​യാ​ണെ​ന്നും ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ​യാ​ണ് ജ​പ്പാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഷി​ന്‍​സോ ആ​ബെ​യ്ക്ക് വെ​ടി​യേ​റ്റ​ത്.

Leave a Reply

Your email address will not be published. Required fields are marked *