പത്തനംതിട്ട: മൂഴിയാറില്‍നിന്നും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ സ്വകാര്യ ബസ് ഡ്രൈവറേയും പെണ്‍കുട്ടിയെയും കണ്ടെത്തി.
കോട്ടയത്തെ ലോഡ്ജില്‍നിന്നും വൈകീട്ടോടെയാണ് പോലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു.ഇരുവരെയും മൂഴിയാര്‍ സ്റ്റേഷനില്‍ എത്തിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കും.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സ്വകാര്യ ബസ് ഡ്രൈവര്‍ മൂഴിയാറില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ച നാലിനാണ് പെണ്‍കുട്ടിയുമായി നാടുവിട്ടത്.വിദ്യാര്‍ത്ഥിനി സ്‌കൂളിലെത്തിയില്ലെന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന്് ബന്ധുക്കള്‍ മൂഴിയാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.മൂഴിയാര്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്. ഗോപകുമാറിന്‍റെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് കണ്ടെത്തിയത്.
