ദോഹ: ഏഴ് അറബ് വംശജരെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടി.
അനധികൃതമായി സമ്ബാദിച്ച പണം ഉപയോഗിച്ച് വാഹനങ്ങള്‍ വാങ്ങിക്കൂട്ടി വിദേശത്തേക്ക് കയറ്റുമതി ചെയ്ത് കള്ളപ്പണം വെളുപ്പിക്കലായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
ആഡംബര വാഹനങ്ങള്‍ വാങ്ങി, വിദേശത്തേക്ക് കയറ്റുമതിചെയ്ത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഇവര്‍ പിടിയിലായത്.
പ്രതികള്‍ക്കെതിരെ മറ്റ് നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. രാജ്യത്തിന് പുറത്തേക്ക് ഇവര്‍ കയറ്റുമതി ചെയ്യാന്‍ ഒരുങ്ങിയ ഏഴ് വാഹനങ്ങളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
