ലുലു മാളില്‍ നിന്ന് മടങ്ങിവരികയായിരുന്ന കുട്ടികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച്‌ പണം തട്ടി ; 23 കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുട്ടികളില്‍ നിന്ന് നാലായിരം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കുട്ടികളുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരവേയാണ് പ്രതി പിടിയിലായത്.

മട്ടാഞ്ചേരി ലോബോ ജംഗ്ഷനില്‍ വെച്ച്‌ ലുലു മാളില്‍ പോയി മടങ്ങി വരികയായിരുന്ന പതിനാറ് വയസുള്ള കുട്ടികളെ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച്‌ പണം തട്ടിയെടുത്ത കേസില്‍ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കരയിടുക്ക് സ്വദേശി അന്‍സല്‍ ഷാ(23)നെയാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *