‘ബമ്ബര്‍ ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാമായിരുന്നു’; ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: ബമ്ബര്‍ ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാമായിരുന്നുവെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു.

25 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ബംമ്ബര്‍ ലോട്ടറി പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ തമാശ കലര്‍ന്ന പ്രസ്താവന. ധനമന്ത്രിയുമായി നടന്ന സംഭാഷണം വിവരിക്കവെയാണ് അധ്യക്ഷ പ്രാസം​ഗികന്‍ കൂടിയായ മന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം ബമ്ബര്‍ധനമന്ത്രി ബാലഗോപാല്‍ മന്ത്രി ആന്റണി രാജുവിന് ടിക്കറ്റ് നല്‍കിയാണ് പ്രകാശനം ചെയ്തത്. 25 കോടിയാണ് സമ്മാനത്തുക. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. പ്രഖ്യാപന സമയം മുതല്‍ തന്നെ ശ്രദ്ധനേടിയതാണ് ഇത്തവണത്തെ തിരുവോണം ബമ്ബര്‍. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 12 കോടിയായിരുന്നു തിരുവോണം ബമ്ബറിന്റെ സമ്മാനത്തുക.

നിലവിലെ 300 രൂപയില്‍ നിന്ന് 500 രൂപയായാണ് ടിക്കറ്റ് വില ഉയരുന്നത്. 10 സീരീസുകളിലായി പുറത്തിറങ്ങുന്ന ഭാഗ്യ കുറിയില്‍, രണ്ടാം സമ്മാനമായി അഞ്ചു കോടിയും, മൂന്നാം സമ്മാനമായി ഒരു കോടി രൂപ പത്ത് പേര്‍ക്കും ലഭിക്കും. ബമ്ബറിന്റെ വില്‍പ്പന ജൂലൈ 18നു ആരംഭിക്കും. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ്.

മന്ത്രിയുടെ വാക്കുകള്‍

‘ചടങ്ങിലേക്ക് സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തരികയുണ്ടായി. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കില്‍ നിങ്ങളെ കിട്ടില്ലല്ലോ, അതിനാല്‍ പുസ്തകം തന്നാല്‍ മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു’

Leave a Reply

Your email address will not be published. Required fields are marked *