വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി ഇല്ല; ചൂട്ടുകറ്റയേന്തി ബി.ജെ.പിയുടെ പ്രതിഷേധം

തിരുവല്ല: പത്തനംതിട്ട പിരുവല്ലയില്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ ചൂട്ടുകറ്റയേന്തി ബി.ജെ.പിയുടെ പ്രതിഷേധം.തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ചൂട്ടുകറ്റയുമായി കൗണ്‍സിലര്‍മാര്‍ എത്തിയത്.

ഹാളിന്റെ നടുത്തളത്തില്‍ ചൂട്ടുകറ്റയുയര്‍ത്തി ബി.ജെ.പിയുടെ ആറ് കൗണ്‍സിലര്‍മാര്‍ കുത്തിയിരുന്നു.

ശ്രീനിവാസ് പുറയാറ്റ്, വിജയന്‍ തലവന, വിമല്‍ കുമാര്‍, ഗംഗ രാധാകൃഷ്ണന്‍, മിനി പ്രസാദ്, പൂജ ജയന്‍ എന്നിവരാണ് പ്രതിഷേധിച്ചത്.പ്രതിഷേധം ഉയര്‍ത്തിയ ശേഷം അംഗങ്ങള്‍ കൗണ്‍സില്‍യോഗം ബഹിഷ്‌കരിച്ചു.ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളില്‍ വികസന പദ്ധതികള്‍ അനുവദിക്കുന്നില്ലെന്നും അംഗങ്ങള്‍ ആരോപിച്ചു.പ്രതിഷേധത്തിന് ശേഷം നഗരസഭയ്ക്ക് മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് വിജയ കുമാര്‍ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കെ. വര്‍ക്കി അധ്യക്ഷത വഹിച്ചു. ജയന്‍ തിരുമൂലപുരം, പ്രവീണ്‍ കുമാര്‍, ശ്രീലേഖ രഘുനാഥ്, ശാലിനി കുമാരി, വിജയകുമാരി, ടി. സുധീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *