സഹതടവുകാരികള്‍ ഗര്‍ഭിണിയായി; ട്രാന്‍സ് വനിതയെ പുരുഷന്മാരുടെ തടവറയിലേക്ക് മാറ്റി

സഹതടവുകാരികളെ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ട്രാന്‍ വനിതയെ പുരുഷന്മാരുടെ തടവറയിലേക്ക് മാറ്റി. 18 മുതല്‍ 30 വരെ വയസ്സ് പ്രായമുള്ള സ്ത്രീ തടവുകാര്‍ മാത്രമുള്ള സെല്ലില്‍ താമസിപ്പിച്ച 27 വയസ്സുള്ള ഡെമി മൈനര്‍ ട്രാന്‍സ് വനിതയെയാണ് മാറ്റിയത്.
അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് സംഭവം. വളര്‍ത്തുപിതാവിനെ കൊലപ്പെടുത്തിയ കേസില്‍ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഇവര്‍. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഡെമി രണ്ട് സ്ത്രീ തടവുകാരുമായി സെല്ലില്‍ വെച്ച്‌ ലൈംഗിക ബന്ധം പുലര്‍ത്തിയെന്നും ഇവര്‍ ഗര്‍ഭിണിയായെന്നുമാണ് പരാതി. തുടര്‍ന്ന് ഗാര്‍ഡന്‍ സ്‌റ്റേറ്റ് യൂത്ത് കറക്ഷന്‍ ഫെസിലിറ്റിയിലേക്കാണ് ഈ ട്രാന്‍സ് വുമണിനെ മാറ്റി. പുരുഷ തടുവകാര്‍ മാത്രമാണ് ഇവിടെയുള്ളത്.-Viral | അയല്‍ക്കാരിയ്ക്ക് ‘I Like You’ മെസേജ്; ഭര്‍ത്താവ് മര്‍ദിച്ചെന്ന് യുവാവ്; വൈറലായി പഞ്ചാബ് പോലീസിന്റെ പ്രതികരണം സ്ത്രീ തടവുകാര്‍ക്കായുള്ള എഡ്‌ന മഹന്‍ കറക്ഷന്‍ സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വച്ചാണ് രണ്ടു സഹതടവുകാരായ സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്. ഇക്കാര്യം പിന്നീട്, ഒരു ബ്ലോഗ് പോസ്റ്റില്‍ ഡെമി മൈനര്‍ സമ്മതിച്ചു. സഹതടവുകാരികളുമായി ലൈംഗിക ബന്ധം പതിവായതിനിടെയാണ്, ഇരുവരും കഴിഞ്ഞ വര്‍ഷം ഗര്‍ഭിണികളായത്. ഇതിനെ തുടര്‍ന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായത്.-‘ബേബി-മെയ്ക്കിങ് ടൂറു’മായി യുവാവ് ; ലക്ഷ്യം കുട്ടികളില്ലാത്ത സ്ത്രീകളും സ്വവര്‍ഗ ദമ്ബതികളും എന്നാല്‍‌ പുരുഷന്മാരുടെ തടവറയില്‍ നിന്ന് സ്ത്രീകളുടേതിലേക്ക് തിരിച്ചയയ്ക്കണമെന്നും ഡെമി ആവശ്യപ്പെട്ടു. പുരുഷന്മാരുടെ ത‍ടവറയില്‍ തനിക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കാനിടയുണ്ടെന്നാണ് ഡെമി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *