മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കും; ചൈനീസ് അതോറിറ്റികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; വി. മുരളീധരന്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തിലധികമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാത്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.

മുരളീധരന്‍. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തായി മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠന പൂര്‍ത്തികരണത്തിനായി വിവിധ വഴികളിലൂടെ ശ്രമിക്കുന്നതായി മുരളീധരന്‍ വ്യക്തമാക്കി.

ഇതിനായി ഇരു രാജ്യങ്ങളും ഈ വിഷയത്തില്‍ പരസ്പര ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.പഠനം പൂര്‍ത്തിയാക്കാന്‍ താല്‍പര്യപ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിവര ശേഖരണം ഇന്ത്യന്‍ എംബസി നടത്തിയിരുന്നു. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചൈനയ്ക്ക് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ നയം ചൈനീസ് എംബസി പുതുക്കിയിരുന്നു.ജോലി പുനരാരംഭിക്കുന്നതിനായി എത്താന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്മാരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ചൈന വീസ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *