വീണ്ടും തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ: സ്‌കൂളിലേക്കുള്ള റോഡ് ഉപരോധിച്ചു

ചെന്നൈ: വീണ്ടും തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ . ചെന്നൈയ്ക്ക് സമീപമുള്ള തിരുവെള്ളൂര്‍ ജില്ലയിലെ കീഴ്‌ചേരി സെന്റ് ആന്റണീസ് സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയാണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്.

സ്‌കൂളിലെത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെയാണ് പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിനാണ് കേസന്വേഷണ ചുമതല.

ആത്മഹത്യയ്ക്ക് കാരണം വ്യക്തമല്ല. കുട്ടിയുടെ മരണ വിവരം ബന്ധുക്കളെ അറിയിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയുടെ മരണത്തില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്കുള്ള റോഡ് ഉപരോധിക്കുകയാണ്. കള്ളക്കുറിച്ചി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌കൂളിലും പരിസരത്തും പോലീസ് വന്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *