ജനങ്ങള്‍ക്ക് വേണ്ടി ശബ്‌ദിച്ചതിന് ലഭിച്ച സസ്‌പെന്‍ഷന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു: എ എ റഹീം എം പി

ജനങ്ങള്‍ക്ക് വേണ്ടി ശബ്‌ദിച്ചതിന് ലഭിച്ച സസ്‌പെന്‍ഷന്‍ നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന്‌ എ എ റഹീം എം.പി .

അടിച്ചമര്‍ത്താനാകില്ലെന്നും ഏകാധിപത്യം അനുവദിക്കില്ലെന്നും റഹീം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ പറഞ്ഞു.

ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിര്‍ത്തി വച്ചു ചര്‍ച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്‌ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്.ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഏകപക്ഷീയമായി ചര്‍ച്ചകളെയും സംവാദങ്ങളെയും അടിച്ചമര്‍ത്തുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ സഭയ്ക്കുള്ളില്‍ പോലും അനുവദിക്കുന്നില്ല.

ഇന്നാണെങ്കില്‍ സിപിഐ എമ്മിലെ ബികാസ് രഞ്ജന്‍ ഭട്ടാചാര്യയെ ഒരു ബില്ലില്‍ ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചില്ല.തുടര്‍ന്ന് പ്രതിഷേധിച്ച ഞാനടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു – റഹീം പറഞ്ഞു.

നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിന് കേരളത്തില്‍ നിന്നുള്ള എംപിമാരായ എ എ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവര്‍ അടക്കമുള്ള 19 പേരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവരുടെ എംപിമാരാണ് മറ്റ് സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍. ഒരാഴ്‌ചത്തേക്കാണ് സസ്‌പെന്‍ഷന്‍.

ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിപിഎം, സിപിഐ എംപിമാരായ എഎ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവരും ഡിഎംകെ എംപി കനിമൊഴി, തൃണമൂല്‍ എംപിമാരായ സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരും സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍ ഉള്‍പ്പെടുന്നു.

മുന്നറിയിപ്പ് നല്‍കിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെന്‍ഷന്റെ കാരണമായി പറയുന്നത്. 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് സഭ നി‍ര്‍ത്തി വെക്കുകയുണ്ടായി .

പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേ‍ര്‍ന്നപ്പോഴും എംപിമാ‍‍ര്‍ പ്രതിഷേധം തുട‍ര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം. ജിഎസ്ടി സ്ലാബ് മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്.

ചട്ടം 256 പ്രകാരമാണ് നടപടി. ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും രണ്ട് ഡിഎംകെ എംപിമാര്‍ക്കും ഒരു സിപിഐ എംപിയും രണ്ട് സിപിഐഎം എംപിമാര്‍ക്കുമാണ് സസ്‌പെന്‍ഷന്‍.ശേഷിച്ച സമ്മേളന ദിവസങ്ങളിലേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

കനിമൊഴി, സുഷ്മിത ദേവ്, ഡോള സെന്‍, ഡോ ശാന്തനു സെന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് അച്ചടക്ക നടപടി നേരിടുന്നത്. വിലക്കയറ്റത്തിനെതിരെ ലോക്‌സഭയില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച നാല് എംപിമാരെ തിങ്കളാഴ്‌ച സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *