കെനിയയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 34 മരണം

നൈ​റോ​ബി: കെ​നി​യ​യി​ല്‍ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് പാ​ല​ത്തി​ല്‍​നി​ന്ന് പു​ഴ​യി​ലേ​ക്ക് വീ​ണ് 34 പേ​ര്‍ മ​രി​ച്ചു.

രാ​ജ്യ​ത്തി​ന്റെ മ​ധ്യ​മേ​ഖ​ല​യി​ലെ ത​രാ​ക നി​തി​യി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാണ് ദു​ര​ന്ത​ം. ബസ് മെ​റു​വി​ല്‍​നി​ന്ന് തു​റ​മു​ഖ ന​ഗ​ര​മാ​യ മൊം​ബാ​സ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. പാ​ല​ത്തി​ല്‍​നി​ന്ന് 40 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ ബ​സ് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.

ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളും 14 സ്ത്രീ​ക​ളും 18 പു​രു​ഷ​ന്മാ​രു​മാ​ണ് ദു​ര​ന്ത​ത്തി​നി​ര​യാ​യ​ത്. 11 പേ​ര്‍ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്. ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​താ​ണ് അ​പ​ക​ടം വ​രു​ത്തി​യ​തെ​ന്ന് ക​രു​തു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ക​മ്ബ​നി​ക്കു കീ​ഴി​ലെ എ​ല്ലാ ബ​സു​ക​ളും ത​ല്‍​ക്കാ​ലം പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. റോ​ഡ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​യ കെ​നി​യ​യി​ല്‍ 2021ല്‍ 4,579 ​പേ​രാ​ണ് റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *