വിചാരണ തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ നേരിട്ടിടപെടും – സുപ്രീം കോടതി

ന്യൂഡല്‍ഹി:സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും 10 വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന വിചാരണ തടവുകാരെ വിട്ടയക്കാന്‍ നടപടി എടുക്കാത്ത യു.പി.

സര്‍ക്കാരിനോട് വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്ന് സുപ്രീം കോടതി.

വിചാരണ തടവുകാര്‍ക്ക് ജാമ്യം നല്‍കാന്‍ നിങ്ങളെ കൊണ്ട് കഴിയില്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും. വിചാരണ തടവുകാരെ കുറിച്ചുള്ള വിവരങ്ങള്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. ആഗസ്റ്റ് 17 ന് കേസ് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *