ജയിലിലായിട്ടും പഠിച്ചില്ല; ലഹരി, അനാശാസ്യം; അശ്വതിയും സുഹൃത്തും മുന്‍പും പിടിയില്‍

കൊച്ചി: അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്നു പിടിയിലായ സിനിമാ, സീരിയല്‍ നടി അശ്വതി ബാബുവും സുഹൃത്ത് നൗഫലും നേരത്തെയും ലഹരിമരുന്നു കേസില്‍ അറസ്റ്റിലായതായി പൊലീസ്. 2018ല്‍ എംഡിഎംഎയുമാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. അന്ന് ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന.
ലഹരിമരുന്ന് ദിവസവും ഉപയോഗിക്കുന്ന നടി ലഹരി മരുന്നിന് അടിമയാണെന്ന വിവരവും അന്വേഷണ സംഘം നല്‍കിയിരുന്നു. അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നതെന്നാണ് പൊലീസ് അന്ന് നല്‍കിയിരുന്ന വിശദീകരണം. പുറത്തു വിട്ടാലും ലഹരി മരുന്നില്ലാതെ ജീവിക്കാനാവില്ലെന്ന ഇവരുടെ കുറ്റസമ്മതവും പുറത്തു വന്നിരുന്നു.
പ്രായപൂര്‍ത്തിയാകും മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നു ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവും നടിക്കുണ്ട്.2016ല്‍ ദുബായില്‍ വച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് 26 വയസ്സുകാരി അശ്വതി ബാബു. വില്‍പനയെക്കാള്‍ ഉപയോഗിക്കുന്നതിനാണ് ഇവര്‍ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *